പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു

  • 26/02/2025



 

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു. പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത് സ്വാഗതം പറഞ്ഞ ചടങ്ങ് നോർക്ക - ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പി എൽ സി യുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് അധികാരികളിൽ നിന്നും, അഭിഭാഷകരിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾക്ക് നന്ദി പറയുകയും, കുവൈറ്റ് ജനതയുടെ ആഘോഷങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് രക്ഷാധികാരി ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി എൽ സി കുവൈറ്റ് വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ് , സെക്രട്ടറിമാരായ ശ്രീകുമാർ പി , ബാബു സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി എൽ സി കുവൈറ്റ് അംഗങ്ങളും, പ്രിൻസ് കൊല്ലപ്പിള്ളിൽ , ഷംഷീർ ബാബു എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ട്രഷറർ രാജേഷ് ഗോപി പി എൽ സി കുവൈറ്റിന്റെ കഴിഞ്ഞ 5 വർഷ കാലഘട്ടത്തിലെ വിവിധ പ്രവാസി വിഷയങ്ങളിലുള്ള ഇടപെടലുകൾ വിശദീകരിക്കുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറയുകയും ചെയ്തു.

Related News