ഫൈ്ളറ്റേർസ് നാഷണൽ ഡേ കപ്പ് സീസൺ-4, മാക്ക് കുവൈറ്റ് ജേതാക്കൾ

  • 01/03/2025


ഫൈ്ളറ്റേർസ് എഫ്‌സി കുവൈറ്റ് കേഫാക്കുമായി സഹകരിച്ച് അൽ മുസൈനി എക്സ്ചേഞ്ച് എവർ റോളിങ്ങ് ട്രോഫിക്കും, ഫൈ്ളറ്റേർസ് എഫ്‌സി സ്ഥിരം കപ്പിനും വേണ്ടി മിശ്രിഫിൽ നടത്തിയ കുവൈറ്റ് നാഷണൽ ഡേ കപ്പ് സീസൺ-4 ൽ സിൽവർ സ്റ്റാർ ക്ലബ്ബിനെ പരാജപ്പെടുത്തി മാക്ക് കുവൈറ്റ് ജേതാക്കളായി .

 കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി ഹിഷാം അൽ ഫീലി ടൂര്ണമെന്റ് കിക്കോഫ് ചെയ്തു . ഫൈ്ളറ്റേർസ് എഫ്‌സി പ്രസിഡന്റ് സലീം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ട്രഷറർ 
ഷാകിബ് ഷെയ്ഖ്, ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി .


സിൽവർ സ്റ്റാർ റണ്ണറപ്പും , ബിഗ് ബോയ്സ് സെക്കൻഡ് റണ്ണറപ്പും , സിഎസ്‌കോ എഫ്‌സി ഫെയർ പ്ലേയ് ട്രോഫിക്കും അർഹരായി .

മിന്നും പ്രകടനം കാഴ്ചവെച്ചു ടൂർണമെന്റിലെ മികച്ച പ്ലെയർ ആയി വരുൺദാസ് (മാക്ക് കുവൈറ്റ് ) ടോപ് സ്കോററായി കിഷോർ (ചാമ്പ്യൻസ് എഫ്‌സി ) മികച്ച ഗോൾകീപ്പർ ആയി ജവാദ് (സിൽവർ സ്റ്റാർ ) മികച്ച പ്രതിരോധ താരമായി അനീഷ് ബല്ല (മാക്ക് കുവൈറ്റ് ) എന്നിവർ കരസ്ഥമാക്കി .

വിജയികൾക്കുള്ള സമ്മാനങ്ങൾ കേഫാക് ആക്ടിങ് പ്രസിഡന്റ് സഹീർ ആലക്കൽ , സെക്രട്ടറി മൻസൂർ കുന്നത്തേരി , മേഡക്സ് പ്രതിനിധി ഷാനവാസ് , സാബിക്ക സാബിർ , അസീസ് കാല നഗർ , പവിഴം സജി ജോർജ് മറ്റു വിശിഷ്ട അതിഥികളും സന്നിഹിതരായിരുന്നു .

Related News