കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഇഫ്താർ സംഗമങ്ങളും, പഠന ക്ലാസ്സുകളും സംഘടിപ്പിക്കുന്നു

  • 02/03/2025



കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സാൽമിയ, ഫർവാനിയ , ജഹറ , ഹസ്സാവിയ,എന്നീ യൂണിറ്റുകളുടെ നേതൃത്തത്തിൽ റമദാൻ മുഴുവൻ ദിവസങ്ങളിലും പഠന ക്‌ളാസ്സും, സമൂഹ നോമ്പ് തുറയും സംഘടിപ്പിക്കുന്നു , 

സാൽമിയയിൽ മലയാളം ഖുതുബ നടക്കുന്ന അമ്മാൻ സ്ട്രീറ്റിലെ മസ്ജിദ് നിംഷിലും, ഫർവാനിയയിൽ മലയാളം ഖുതുബ നടക്കുന്ന ബ്ലോക് മൂന്നിലെ മസ്ജിദ് ഹാജിരിയിലും, ജഹ്റയിൽ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള മുഹമ്മദ് അലി റുതാം മസ്ജിദിലും , ഹസ്സാവി ബ്ലോക്ക് രണ്ടിലെ മസ്ജിദ് മുഹാജിറിലുമാണ് ഇഫ്താർ സംഗമങ്ങൾ നടക്കുന്നത് . 

റമദാൻ ഒന്ന് മുതൽ മുപ്പത് വരെ വ്യത്യസ്ത വിഷയങ്ങളിൽ സെന്ററിന്റെ പ്രബോധകർ നടത്തുന്ന പഠന ക്‌ളാസ്സുകൾ പ്രസ്തുത ഇഫ്താർ സംഗമങ്ങളിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .

Related News