കേഫാക്ക് ലീഗിൽ ചരിത്രം കുറിച്ച് അൽ ഹൈത്തം കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി

  • 02/03/2025



കേഫാക് ലീഗ് 2024-25 സീസൺ അവസാനിച്ചപ്പോൾ സോക്കർ ലീഗിലും, മാസ്റ്റേഴ്സ് ലീഗിലും കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാർ ആയി.

21/02/25 വെള്ളിയാഴ്ച്ച സുലേബിക്കത്ത് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് സോക്കർ ലീഗിലും , ബിഗ് ബോയ്സ് എഫ്സി യെ എതിരില്ലാത്ത ഒരു ഗോളിന് മാസ്റ്റേർസ് ലീഗിലും പരാജയപ്പെടുത്തിയാണ് അൽ ഹൈതം കേരള ചലഞ്ചേഴ്സ് കിരീടം നേടിയത്.

കേഫാക്കിൻ്റെ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ആദ്യമായാണ് ഒരു ടീം തന്നെ മാസ്റ്റേഴ്സ് സോക്കർ കിരീടം ഒറ്റ സീസണിൽ നേടുന്നത്.

ടൂർണമെൻ്റ് വിജയികൾക്കുള്ള സമ്മാനദാനം കേഫക് പ്രസിഡൻ്റ് സഹീർ ആലക്കൽ സെക്രട്ടറി മൻസൂർ കുന്നതേരി ട്രഷറർ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു

Related News