കല കുവൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

  • 03/03/2025



കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അബുഹലീഫ അൽ സഹേൽ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്നു. കലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 23 ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ രാവിലെ 6.30ന് തുടങ്ങി ഉച്ചക്ക് 2 മണിയോട് കൂടി അവസാനിച്ചു. മംഗഫ് ഈസ്റ്റ്, മംഗഫ് സൗത്ത് എന്നിവർ മാറ്റുരച്ച ഫൈനൽ പോരാട്ടത്തിൽ മംഗഫ് സൗത്ത് ജേതാക്കളായി. കലയുടെ വൈസ് പ്രസിഡന്റ് പ്രവീൺ പി വി അധ്യക്ഷനായ ഉദ്‌ഘാടന ചടങ്ങിൽ പ്രസിഡന്റ് മാത്യു ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ആശംസകൾ നേർന്നു. കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രജോഷ് നന്ദി അറിയിച്ചു. ചാമ്പ്യൻമാർക്കുള്ള കല കുവൈത്ത് എവർ റോളിങ്ങ്‌ ട്രോഫി മംഗഫ് സൗത്ത് ടീമിന് കലകുവൈറ്റ് ജനറൽ സെക്ട്രട്ടറിയും പ്രസിഡന്റും ചേർന്നു നൽകി. വിന്നേഴ്സ് ട്രോഫി ജനറൽ സെക്രട്ടറിയും, റണ്ണേഴ്സ് അപ്പായ ടീമിനുള്ള ട്രോഫി പ്രസിഡന്റും നൽകി.
ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പറായി മംഗഫ് സൗത്ത് യൂണിറ്റിലെ സുമിത്തും, ഡിഫന്ററായി സന്ദീപും മാൻ ഓഫ് ദി മാച്ചായി രാകേഷിനെയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയ മംഗഫ് ഈസ്റ്റ്‌ യൂണിറ്റിലെ ഷിജിൽ ബെസ്റ്റ് പ്ലയറായും ആരോൺ, സ്മിത്ത് വി അജിത്ത് എന്നിവർ എമർജിങ്ങ് പ്ലെയർ ട്രോഫികൾക്കും അർഹരായി. മത്സരത്തിൽ അതിഥിയായി എത്തിയ കെഫാക്ക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി കളിക്കാരുമായി പരിചയപ്പെട്ടു. റാഫി, ജിബു, ഷരീഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Related News