പതിനൊന്നാമത് സോക്കർ ഫെസ്റ്റ് 2025, ശിഫ അൽ ജസീറ കപ്പ്‌ ഫ്ലൈറ്റേഴ്സ് എഫ്. സി ചാമ്പ്യൻമാരായി.

  • 05/03/2025




 കുവൈറ്റ്‌ സിറ്റി : ഷിഫാ അൽ ജസീറ സോക്കർ കേരള കെഫാകുമായി സഹകരിച്ചു നടത്തിയ പതിനൊന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 
സോക്കർ ഫെസ്റ്റ് 2025 ഫ്ലൈറ്റേഴ്‌സ് എഫ്സി ചമ്പ്യന്മാരായി 
ഫൈനലിൽ ഫഹാഹീൽ ബ്രദേർസ് എഫ്സി യെ 2 - 1 ന് തോൽപ്പിച്ചാണ് ഫ്‌ളൈറ്റേഴ്സ് ഷിഫാ അൽജസീറ കപ്പ്‌ നേടിയത് 
ടൂർണമെന്റിൽ ഷിഫാ അൽജസീറ സോക്കർ കേരള മൂന്നാം സ്ഥാനത്തെത്തിയപ്പോൾ സിൽവർസ്റ്റാർ എഫ്സി നാലാം സ്ഥാനത്തെത്തി
വിജയികൾക്കായി ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ സ്പോൺസർഡ്‌ ട്രോഫി ഷിഫാ അൽജസീറ ഫർവാനിയ ബ്രാഞ്ച് അഡ്മിനിസ്റ്റേഷൻ മാനേജർ സുബൈർ മുസ്‌ലിയാരകത്ത് ഫ്‌ളൈറ്റേഴ്സ് ടീമംഗങ്ങൾക്ക് കൈമാറി 
റണ്ണേഴ്സിനുള്ള ഡെട്ട്രോയിറ്റ് ജനറൽ ട്രേഡിങ് കമ്പനി ട്രോഫി കമ്പനി മാനേജർ ഒസാമ വാഹിദ് ഫഹാഹീൽ ബ്രദേർസ് ടീമിനും,       
സെക്കന്റ്‌ റണ്ണേഴ്സിനുള്ള ബെൽ ആൻഡ് ജോൺ ട്രോഫി സോക്കർ ടീം മെന്റർ മജീദ് സോക്കർ ടീമിനും,
ഫെയർ പ്ലേ ടീമംഗൾക്കായി മുനീർക്കയുടെ സ്മരണാർത്ഥം സോക്കർ നൽകുന്ന ട്രോഫി ജാഫർ സിൽവർ സ്റ്റാർ ടീമിനും കൈമാറി 
ടൂർണമെന്റിൽ ബെസ്റ്റ് ഗോൾകീപ്പർ (ലത്തീഫ് YSA)ട്രോഫിക്ക് ഫ്‌ളൈറ്റേഴ്സിന്റെ അസറുദ്ധീൻ അർഹനായപ്പോൾ 
ബെസ്റ്റ് ഡിഫെന്റർ (സ്പോർട്ടെക് )ട്രോഫിക്ക് ഫഹഹീലിന്റെ ശരത്തും 
ബെസ്റ്റ് പ്ലയർ (ശാഷ്ടെക് ഇന്റർനാഷണൽ )ട്രോഫിക്ക് ഫ്‌ളൈറ്റേഴ്‌സ് എഫ്സി യുടെ രാകേഷും 
ടോപ് സ്കോറർ (സിദ്ധിക്ക് )ട്രോഫിക്ക് ഫ്‌ളൈറ്റേഴ്സിന്റെ വിവേകും
എമെർജിങ് പ്ലയെർ (ജെംഷീദ് )ട്രോഫിക്ക് സോക്കർ കേരളയുടെ അർഷാദും അർഹനായി 
ഷിഫാ അൽ ജസീറ ഗ്രുപ്പിനുള്ള സോക്കർ കേരള യുടെ പുരസ്‌കാരം സോക്കർ കേരള വൈസ് പ്രസിഡന്റ് ജോർജ് സുബൈർ മുസ്ലിയാരകത്തിനു നൽകി 
കൂടാതെ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ജിജോ, ട്രെഷറർ ഹനീഫ, വൈസ് പ്രസിഡന്റ് ജോർജ്, സീനിയർ പ്ലയെർ അനൂപ്, എന്നിവരെ ക്ലബ്ബ്‌ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു,
ചടങ്ങിൽ കെഫാക് ആക്ടിങ് പ്രസിഡന്റ് സഹീർ സാഹിബ്‌, ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി,തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു 
കടുത്ത തണുപ്പിനെ അവഗണിച്ചും സോക്കർ കേരള എഫ്സി ക്ലബ്ബ് അംഗങ്ങൾ മുഴുവനും ആദ്യാവസാനം സന്നിഹിതരായിരുന്നു

Related News