ഗൾഫ് മേഖലയിലെ ഉയർന്ന കോൺസുലാർ സർവീസ് ചാർജ് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ

  • 06/03/2025


കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിൽ ഉയർന്ന കോൺസുലാർ സർവീസ് ചാർജ് ഈടാക്കാനുള്ള നയം പിൻവലിക്കണ
മെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട്
അഡ്വ. ജോസ് എബ്രഹാമാണ് നിവേദനം നൽകിയത്.

ലക്ഷക്കണക്കിന് തൊഴിലാളികളായ ഇന്ത്യക്കാർ ഗൾഫു മേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നുംകോൺസുലാർ, പാസ്പോർട്ട്, വിസ്സ നിരക്കുകൾ വളരെ ഉയർന്ന തരത്തിൽ വർധിപ്പിക്കുവാനുള്ള ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ തീരുമാനം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം അധികാരികളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

വീഡിയോ ലിങ്ക്
https://we.tl/t-gYwQ7aolj7

Related News