കെ കെ എം എ അഹ്‌മദി സോണൽ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി

  • 09/03/2025



കുവൈത്ത് : 
കെ കെ എം എ അഹ്മ്മദി സോണൽ അതിന്റെ ബ്രാഞ്ചുകളായ ഫഹാഹീൽ, മഹ്ബൂല, അബുഹലിഫ, മംഗഫ്, ഫിന്റാസ് സംയുക്തമായി സംഘടിപ്പിച്ച 1500ൽ പരം ആളുകൾ പങ്കെടുത്ത ഇഫ്ത്വാർ സംഗമം ജനസാഗരമായി. 
ആത്മ ശുദ്ധീകരണവും, സമചിന്തത, സഹനം പരസ്പര വിട്ടുവീഴ്ച്ച സഹജീവിയോടുള്ള സ്നേഹവും കടപ്പാടുകളും കൊണ്ട് അവരുടെ സഹായയി മാറുമ്പോൾ പൂർണമാവുന്ന മഹത്വം നിറഞ്ഞ കർമമാണ് "വ്രതമെന്ന് " മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സുബൈർ മൗലവി ആലക്കോട് സൂചിപ്പിച്ചു 
ഈ കെട്ട കാലത്ത് പ്രഭാഷണം ഒരു പരിഹാരമല്ല പകരം മനുഷ്യ മനസിനെ കാൻസർ രോഗത്തേക്കാൾ മാരകമായ ലഹരിക്ക് എതിരെ ഓരോ മനുഷ്യനും ഉണർന്നു പ്രവർത്തിക്കണമെന്നും, മക്കളോടുള്ള ആത്മ വിശ്വാസം കൈവിടാനും അവരുടെ ജീവിതത്തെ നിയന്ത്രണം കൊണ്ട് ബോധ വൽക്കരണം നടത്തുവാനും ശ്രദ്ധിക്കണം അദ്ദേഹം തുടർന്ന് പറഞ്ഞു 
മംഗഫ് നജാത് സ്കൂളിൽ നടന്ന ഇഫ്താർ മീറ്റിൽ മിശാൽ അബ്ദുള്ള അൽ അൻസാരി , മൻസൂർ ചൂരി ( കൺട്രിഹെഡ് - അഹ്‌മദ്‌ അൽ മഗ്‌രിബ് ) ആശംസകൾ നേർന്നു സംസാരിച്ചു കെ. കെ. എം. എ. കേന്ദ്ര ആക്ടിങ് പ്രസിഡന്റ്‌ കെ സി ‌ റഫീഖ് ഉത്ഘാടനം ചെയ്തു കെ കെ എം എ അഹമ്മദി സോൺ പ്രസിഡന്റ് പി എം ഹാരിസ് അദ്യക്ഷം വഹിച്ചു അൽ അമീൻ അഷ്‌റഫ്‌ ചടങ്ങിൽ ഖിറാഅത്ത് നടത്തി.
കെ. കെ. എം. എ. കേന്ദ്ര ചെയർമാൻ എ പി അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ, വർക്കിംഗ്‌ പ്രസിഡന്റ്മാരായ നവാസ് ഖാദിരി, കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായ സംസം അബ്ദുൽ റഷീദ്, ഒ പി ശറഫുദ്ധീൻ, കേന്ദ്ര ട്രഷറർ മുനീർ കുനിയ എന്നിവർ സംബന്ധിച്ചു കെ കെ എം എ യുടെ വിവിധ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു ഇ. ഇസ്മായിൽ, നയീം ഖാദിരി, സുബൈർ പാറ്റയിൽ, എ. ജി. അഷ്‌റഫ്‌, അബ്ദുൽ അസീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു
പ്രോഗ്രാം ജനറൽകൺവീനർ സി എം അഷ്‌റഫ്‌ സ്വാഗതാവും സോണൽ ട്രഷറർ കെ.പി. നിയാദ് നന്ദിയും പറഞ്ഞു 


Related News