കേരള പേപ്പര്‍ പ്രോഡക്‌ട്‌സിന് സര്‍ക്കാര്‍ സഹായം, 25 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

  • 15/03/2025

കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡി(കെപിപിഎല്‍)ന്‌ സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. കമ്ബനി പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാന സർക്കാർ നല്‍കേണ്ട വിഹിതത്തില്‍നിന്നാണ്‌ തുക ലഭ്യമാക്കുന്നത്‌. 

കമ്ബനിക്കായി ഈ വർഷം ബജറ്റില്‍ വകയിരുത്തിയിരുന്ന തുകയില്‍ ബാക്കിയുള്ള നാലു കോടിയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ്‌ ഇപ്പോള്‍ അനുവദിച്ചത്‌. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്‌ ടെണ്ടറില്‍ പങ്കെടുത്താണ്‌ സംസ്ഥാനം ഏറ്റെടുത്തത്‌.

തുടർന്ന്‌ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ പുനരുദ്ധരിച്ചു. നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ്‌ പ്രകാരം 129.89 കോടി രൂപ സംസ്ഥാന സർക്കാർ കമ്ബനിയുടെ പുനരുദ്ധാരണത്തിന്‌ നല്‍കേണ്ടിയിരിന്നത്. അതില്‍ 106 കോടി രുപ ഇതിനകം ലഭ്യമാക്കിയതായി മന്ത്രി വാർത്താകുറിപ്പില്‍ അറിയിച്ചു.

Related News