കെകെഎംഎ അബ്ബാസിയ ബ്രാഞ്ച് മെഗാ ഇഫ്താർ സംഗമം

  • 15/03/2025



കുവൈത്ത് : പുണ്ണ്യങ്ങൾ കൊണ്ട് അനുഗ്രഹീതമായ ദിന രാത്രങ്ങൾ കടന്ന് പോവുമ്പോൾ മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു സഹജീവികൾക്ക് ചെയ്ത് വരുന്ന സഹായം കരുണവറ്റാത്ത ലോകത്ത് നമ്മിലേക്ക്‌ തന്നെ തിരിച്ചു ലഭിക്കുന്ന വലിയ നന്മയും അനുഗ്രഹവുമാണെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ച് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകി കൊണ്ട് അമീൻ മൗലവി ചേകനൂര് അഭിപ്രായപ്പെട്ടു 
ചടങ്ങിൽ നൈഫ സൈനബ് ഖുർആൻ പാരായണം നിർവഹിച്ചു കെ. കെ. എംഎ. അബ്ബാസിയ ബ്രാഞ്ച് ഇവൻറ് വൈസ് പ്രസിഡന്റ് ഷാഫി ഷാജഹാൻ സ്വാഗതം പറഞ്ഞു ബ്രാഞ്ച് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് അധ്യക്ഷൻ വഹിച്ചു 
ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമം കെ. കെ. എം. എ. ചീഫ് പട്രോൺ- സിദ്ദീഖ് കൂട്ടുമുഖം ഉത്ഘാടനം നിർവഹിച്ചു കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം, ആക്ടിങ് പ്രസിഡന്റ്‌ കെ. സി. റഫീഖ്, ട്രഷറർ മുനീർ കുനിയ, ഖാലിദ് ഉസ്താദ് . കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ പി ശറഫുദ്ധീൻ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം,കെ. എ. ച്. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്‌ മങ്കാവ്, ശരീഫ് പി. എം. ഫിറോസ്. ടി ,ഫർവാനിയ സോൺ പ്രസിഡന്റ്‌ പി. പി. പി. സലീം, സിറ്റി സോൺ പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് ഷാദിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കെ. കെ. എം. എ. അബ്ബാസിയ ബ്രാഞ്ച് ഇവന്റ് മാനേജ് മെന്റ് ടീമീന്റെ കീഴിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും നിയന്ത്രിച്ച പരിപാടിക്ക് അഹ്മദ് അൽ മഗ്‌രിബ്, മിസ്റ്റർ ലൈറ്റ് ആൻഡ് ഫിലിപ്സ് എന്നിവർ സ്പോൺസർ ചെയ്തു. 
കെ.കെ. എം. എ. ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൾ കരീം നന്ദി പറഞ്ഞു, ഷംസീർ നാസ്സർ പരിപാടി ക്രോഡീകരിച്ചു.

Related News