കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസ്സോസ്സിയേഷൻ കെ. ഇ. എ. കുവൈറ്റ് അബ്ബാസിയ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

  • 15/03/2025



കുവൈറ്റ് സിറ്റി : 09/03/2025 ന് അബ്ബാസിയ ഇഖ്റ സ്കൂൾ അങ്കണത്തിൽ വെച്ച് കെ. ഇ. എ. കുവൈറ്റ് അബ്ബാസിയ ഏരിയ പ്രസിഡന്റ് പുഷ്പരാജന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട ഇഫ്താർ വിരുന്ന്, കെ. ഇ.എ. ചീഫ് പാട്രൺ അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു. കെ. ഇ. എ. പാട്രൺ സലാം കളനാട് റംസാൻ സന്ദേശം നൽകി സംസാരിച്ചു. കെ. ഇ. എ. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി.സി.എച്ച്, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ചീഫ് കോർഡിനേറ്റർ സുരേന്ദ്രൻ മുങ്ങത്ത്, കെ.ഇ.എ. അഡ്വൈസറി അംഗങ്ങൾ, കേന്ദ്ര നേതാക്കന്മാർ, ഏരിയ നേതാക്കന്മാർ, ഡോ. അമീൻ സക്കാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇഫ്താർ വിരുന്നിൽ അനേകം പേർ സംബന്ധിച്ചു.

കെ. ഇ. എ. അബ്ബാസിയ ഏരിയ എക്സിക്യൂട്ടീവ് അംഗം ഹനീഫ പാലായി ഇഫ്താർ സംഗമം കോർഡിനേറ്റ് ചെയ്തു.

കെ.ഇ.എ. അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ബാബു.പി.വി.നന്ദിയും പറഞ്ഞു.

Related News