അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയില്‍ എഎസ്‌ഐ വിജിലൻസ് പിടിയില്‍

  • 17/03/2025

ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രദീപ്‌ ജോസ് ആണ് പിടിയില്‍ ആയത്.

ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിള്‍ പേ വഴിയാണ് പണം വാങ്ങിയത്.

Related News