കബദിൽ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐ എം സി സി കുവൈറ്റ്

  • 18/03/2025



കുവൈത്തിലെ കബദിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഐ എം സി സി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ നിരവധി വർഷങ്ങളിലായി ഐ എം സി സി ഇഫ്താർ ഇവർക്കിടയിൽ നടത്തി വരികയാണ്.  
ഭാഷയുടെ അതിവരമ്പുകൾക്കപ്പുറത്തു എല്ലാവരിലും റമദാൻ സന്ദേശം എത്തിക്കുക എന്നുള്ളതും , ഏറ്റവും അത്യാവശ്യക്കാരിലേക്ക് നോമ്പ് തുറ വിഭവങ്ങൾ എത്തിക്കുക എന്നുള്ളതുമാണ് ഇത്തരം സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങു ഉത്ഘാടനം ചെയ്തു ഐ എം സി സി ജി സി സി കമ്മിറ്റിയുടെ രക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ സത്താർ കുന്നിൽ പറഞ്ഞു. 

പ്രസിഡന്റ് ഹമീദ് മധൂറിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ മുനവ്വർ മുഹമ്മദ് റമദാൻ സന്ദേശം നൽകി. കുടുംബത്തലും ജോലി സ്ഥലത്തും , സമൂഹത്തിലും നമ്മുടെ ദേഷ്യത്തെ നിയന്ത്രിക്കാനും, മനസ്സിനെയും ശരീരത്തെയും സംസ്കരിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പിലൂടെ ഉണ്ടാവുന്നതെന്നും ആ രീതിയിലേക്ക് മാറാൻ നമുക്ക് സാധിക്കണമെന്നും മുനവ്വർ പറഞ്ഞു. മുനീർ കുണിയ, ശ്രീനിവാസൻ, സലിം പൊന്നാനി, കബീർ തളങ്കര, സിദ്ദിഖ് ശർഖി, അസീസ് തളങ്കര, സുരേന്ദ്രൻ മൂങ്ങോത് , പ്രശാന്ത് നാരായണൻ, പുഷ്പരാജൻ, അബ്ദു കടവത്, ഹാരിസ് മുട്ടുംതല, ഹസ്സൻ ബല്ല, ഫായിസ് ബേക്കൽ, റഹീം ആരിക്കാടി, സത്താർ കൊളവയൽ, അൻസാർ ഓർച്ച , കുതുബ് , നവാസ് പള്ളിക്കൽ , സിറാജ് പാലക്കി, തുടങ്ങിയവർ സംസാരിച്ചു. എ. ആർ അബൂബക്കർ സ്വാഗതവും, മുനീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു. 
--

Related News