മെഡെക്സ് മെഡിക്കൽ കെയർ "കോഴിക്കോട് ഫെസ്റ്റ് 2025" പോസ്റ്റർ പ്രകാശനം ചെയ്തു.

  • 18/03/2025


കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ പരിപാടി മെഡെക്സ് മെഡിക്കൽ കെയർ "കോഴിക്കോട് ഫെസ്റ്റ് 2025" ന്റെ പോസ്റ്റർ പ്രകാശനം മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡണ്ട് & സി.ഇ.ഒ വി.പി മുഹമ്മദലി കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി.വിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. മറ്റു സ്പോൺസർമാരായ മുഹമ്മദ് അസ്ലം യൂണിലിവർ പ്രതിനിധി നബീൽഷാ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മെയ് രണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതൽ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അബ്ബാസിയയിൽ നടക്കുന്ന കോഴിക്കോട് ഫെസ്റ്റിൽ കലാസാംസ്കാരിക പരിപാടികളോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് സുശാന്ത് & ടീമിന്റെ നേതൃത്വത്തിൽ ഗായകരായ അക്ബർ ഖാൻ, സജ്ലി സലീം, സലീൽ സലീം, സൗമ്യ വിഷ്ണു എന്നിവർ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് ‌അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരിയും സ്പോൺസറുമായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി, അബ്ദുൽ നജീബ് ടി.കെ വിവിധ വിംഗ് കൺവീനർമാരായ ജാവേദ് ബിൻ ഹമീദ് (സ്പോൺസർഷിപ്പ്) നിജാസ് കാസിം (പ്രോഗ്രാം) ഷാഫി കൊല്ലം (കൂപ്പൺ) ഫൈസൽ കെ (സ്റ്റേജ്) മുസ്തഫ മൈത്രി (പബ്ലിസിറ്റി) സന്തോഷ് കുമാർ (സുവനീർ) മഹിളാവേദി സെക്രട്ടറി രേഖ ടി.എസ്, ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ഒ.എം, വെബ് & ഐ.ടി സെക്രട്ടറി സിദ്ദിഖ് കൊടുവള്ളി, ഏരിയ പ്രസിഡന്റുമാരായ നിസാർ ഇബ്രാഹിം, താഹ കെ.വി, ജിനീഷ്, സ്പോൺസർ ഷറഫുദ്ദീൻ കണ്ണേത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി കെ.വി സ്വാഗതവും ട്രെഷറർ ഹനീഫ് സി നന്ദിയും രേഖപ്പെടുത്തി.

Related News