കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

  • 19/03/2025


കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ ചെയർമാൻ യാക്കൂബ് എം, മുഖ്യ രക്ഷാധികാരി നാസർ എം കെ, രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം ആയിരുന്നു പരിപാടി നിയന്ത്രിച്ചത്.

കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും ചടങ്ങിൽ വിശദീകരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി.

കൂടാതെ റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരും കൂടാതെ കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു.

ട്രെഷറർ ആരിഫ് എൻ ആർ നന്ദിയും പറഞ്ഞു.

Related News