കെ. കെ. എം. എ. ഇഫ്താർ സംഗമം

  • 19/03/2025



കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബദർസ്‌മരണ സന്ദേശം നൽകി കൊണ്ട് കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ പി. ശറഫുദ്ധീൻ ഇഫ്താർ മീറ്റ് ഉൽഘാടനം നിർവഹിച്ചു 
കെ. കെ. എം. എ. ജലീബ് ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി അധ്യക്ഷം വഹിച്ചു പുണ്ണ്യ റമദാന്റെ പ്രാധാന്യവും ഖുർആൻ സമർപ്പിക്കുന്ന ചിന്തകളെയും ഉണർത്തി കൊണ്ട് കെ. കെ. എം. എ. കേന്ദ്ര മതകാര്യ സമിതി വൈസ് പ്രസിഡന്റ്‌ അബ്ദുൽ കലാം മൗലവി സംസാരിച്ചു അബ്ദുൽ സലിം ഖുർആൻ പാരായണം നടത്തി കെ. കെ. എം. എ. കേന്ദ്ര - സോൺ - ബ്രാഞ്ച് - യൂണിറ്റ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു 
ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി മുഖ്താർ സ്വാഗതവും ട്രഷറർ കബീർ കക്കാട്ടിൽ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ ഷഫീഖ്, കെ സിദ്ദിഖ്‌ , ഖാലിദ് ബേക്കൽ , സി. എ മുഹമ്മദ്‌, കെ. എച് മുഹമ്മദ്‌ കുഞ്ഞി, സലിം റാവുത്തർ, ഷാനു സലിം, അൻസാരി, ഷഫീഖ് കണ്ണൂർ,സമീർ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News