അൽമദ്‌റസത്തുൽ ഇസ്ലാമിയ, സാൽമിയ ഇഫ്‌താർ സമ്മേളനം സംഘടിപ്പിച്ചു

  • 20/03/2025



കെ ഐ ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അൽമദ്‌റസത്തുൽ ഇസ്ലാമിയ, സാൽമിയ ബ്രാഞ്ച് PTA യുടെ ആഭിമുഖ്യത്തിൽ മദ്റസത്തുൽ തൗഹീദ്, ഹവല്ലിയിൽ വെച്ച് ഇഫ്‌താർ സമ്മേളനം സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം നാന്നൂറിലേറെ പേർ പങ്കെടുത്തു. വിദ്യാർത്ഥി ആഹിൽ സയാൻ അഫ്‌സൽ ഖിറാഅത് നടത്തി. PTA പ്രസിഡന്റ് ഷംനാദ് ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിനു PTA സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. KIG സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ഉത്ഘാടനം നിർവഹിച്ചു. ഇസ്ലാമിക് വിമൻസ് അസോസിയേഷൻ കേന്ദ്ര വൈസ് പ്രസിഡന്റ് മഹ്ബൂബ അനീസ് ഇഫ്‌താർ സന്ദേശം നൽകി. 

സൂറ അൽ ആദിയാത് മുതൽ സൂറ അൽനാസ് വരെയുള്ള 15 സൂറത്തുകളിൽ നിന്നായി തഫ്ഹീമുൽ ഖുർആൻ ആസ്‌പദമാക്കി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൽ വിജയികളായ ഫാത്തിമ നിലോഫർ 
മുഹമ്മദ് മുദ്ദസിർ, ബിനീഷ അബ്ദുൾറസാഖ് ,റാഷിദ നിഹാസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. 

ഹെവൻസ് സ്‌കീമിൽ ഖത്‍മുൽ ഖുർആൻ പൂർത്തിയാക്കിയ മുഹമ്മദ് ഹയാന് നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥി നിസ്‌താർ ആലുവ ഉപഹാരം നൽകി. മംഗോ ഹൈപ്പർ മേധാവി റഫീഖ് അഹ്‌മദ്‌, KIG ഏരിയ സെക്രട്ടറി നിസാർ കെ റഷീദ്, ഇഫ്‌താർ കൺവീനർ ഡോക്ടർ അശീൽ, ഏരിയ ട്രഷറർ താജുദീൻ, വിദ്യാഭ്യാസ വകുപ്പ് കൺവീനർ ഇസ്മാഈൽ വി എം, ജഹ്‌റ ഇംഗ്ലീഷ് മദ്രസ പ്രിൻസിപ്പൽ അഷ്‌കർ മാളിയേക്കൽ,ഫർവാനിയ മദ്രസ PTA പ്രസിഡന്റ് നിഷാത് എളയത്, സെക്രട്ടറി അബ്ദുൽസലാം, അബ്ബാസിയ PTA പ്രസിഡന്റ് ഷുജാസ് സുലൈമാൻ, എഡ്യൂക്കേഷൻ കൺവീനർ ഇസ്മാഈൽ വി എം, വൈസ് പ്രിൻസിപ്പൽ ജസീറ ആസിഫ്, IWA സെക്രട്ടറി ബിനീഷ അബ്ദുൾറസാഖ് എന്നിവർ പങ്കെടുത്തു. 

പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി പ്രാർത്ഥനയും ഉപസംഹാരവും നിർവഹിച്ചു. 

ശിഹാബ് വി കെ, അബ്ദുൾറസാഖ്, സത്താർ കെ കെ, ആസിഫ് ഖാലിദ് , ആസിഫ് പാലക്കൽ, മുഹമ്മദ് അസ്‌ലം, സുനീർ കോയ, സഫ്‌വാൻ, സജ്‌ന ഷിഹാബ് മറ്റ് PTA ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഇഫ്‌താറിന്‌ നേതൃത്വം നൽകി. PTA ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ നന്ദി പറഞ്ഞു. സഈദുല്ല അബ്ദുല്ല മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. മംഗോ ഹൈപ്പർ & സബ്‌ക റെസ്റ്റോറന്റ് എന്നിവരായിരുന്നു സ്പോൺസർ.

Related News