കെ. കെ.ഐ.സി ഇഫ്താർ സംഗമം.

  • 23/03/2025


 


ആയിരം മാസങ്ങളേക്കാൾ പുണ്യങ്ങൾ നിറഞ്ഞ ലൈലത്തുൽ ഖദർ ഉൾക്കൊള്ളുന്ന റമദാനിന്റെ അവസാന ദിനങ്ങളെ ദൈവീക സാമീപ്യം കൊണ്ടും, സൽകർമ്മങ്ങൾ കൊണ്ടും സജീവമാകാൻ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അൽ നാസ്സർ സ്പോർട്ടിംഗ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം ഉൽബോധിപ്പിച്ചു.  

വൈകുന്നേരം 4.45 ന് ആരംഭിച്ച സംഗമത്തിൽ സെന്റർ പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി റമദാൻ പ്രഭാഷണം നടത്തി, 

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രഡിഡന്റ് പി. എൻ. അബ്ദുൽ ലത്തീഫ് മദനി സംഗമം ഉത്ഘാടനം നിർവഹിച്ചു, 

കുവൈത്ത് മതകാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പ് ഡയറക്ടർ, സത്താം ഖാലിദ് അൽ മുസീൻ മുഖ്യാതിഥിയായി പങ്കെടുത്തു, 

കൂടാതെ കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളായി, സിദ്ധീഖ് വലിയകത്ത് (ഫിമ),മുസ്തഫ കാരി(കെ.കെ.എം.സി.സി), റാഫി നന്തി(എം.ഇ.എസ്),
മുനീർ കുനിയ(കെ.കെ.എം.എ),
ഷബീർ (ഫ്രൈഡേ ഫോറം) , എന്നിവരും കുവൈത്തിലെ ബിസ്നസ് മേഖലയിൽ പ്രവർത്തിക്കുന്ന , അപ്സര മഹമൂദ്, ഷബീർ മണ്ടോളി , അഫ്സൽ ഖാൻ, കെ കെ ഐ സി , മുൻ ജനറൽ സെക്രട്ടറി ടി.പി.അബ്ദുൽ അസീസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 
 മുഹമ്മദ് അസ് ലം കാപ്പാട്,, സമീർ അലി ഏകരുൽ,കെ.സി. അബ്ദുൽ മജീദ്, അമീൻ ഹവല്ലി, ഹാഫിദ് മുഹമ്മദ് അസ് ലം, മുനീർ കപ്പാട്, ശബീർ നന്തി, ഹാറൂൻ, നഹാസ്, അബ്ദുൽ അസീസ് നരക്കോട് എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.  

.സെന്റർ വൈസ് പ്രസിഡന്റ് സി. പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ , ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും, ദഅവ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു

Related News