കല(ആർട്ട്) കുവൈറ്റ് ഇഫ്‌താർ വിരുന്നൊരുക്കി

  • 23/03/2025

സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല(ആർട്ട്) കുവൈറ്റ് ഇഫ്‌താർ വിരുന്നൊരുക്കി. മാർച്ച് 22, ശനിയാഴ്ച  5 മണിക്ക് അബ്ബാസിയ ഹൈഡെയ്‌ൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) കുവൈറ്റ് പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ്  സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിൻ്റെ   പ്രാധാന്യവും വിഷയീകരിച്ചും ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നും പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂർ  ഇഫ്‌താർ സന്ദേശ പ്രഭാഷണം നടത്തി. കലാ (ആർട്) വൈസ് പ്രസിഡന്റ് അനീച്ച ഷൈജിത്, ഇഫ്‌താർ കൺവീനർ  മുസ്തഫ മൈത്രി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ മുകേഷ്,  സുനിൽ കുമാർ, രാകേഷ്, ജോണി, കനകരാജ്, അനിൽ വര്ഗീസ്, പ്രിൻസ്, ലിജോമോൻ, ഗിരീഷ് കുട്ടൻ, സന്തോഷ്, പ്രജീഷ്, ജ്യോതി ശിവകുമാർ, സന്ധ്യാ അജിത്, സിസിത ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News