കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് 2025-26 വർഷ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

  • 24/03/2025

 


അബ്ബാസിയ യൂണിറ്റിന്റെ 2024-25 വർഷ യൂണിറ്റ് കൺവീനർ ശ്രി. ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രി. റെജി മത്തായി സ്വാഗതം അർപ്പിച്ചു. ശ്രി. മാത്യു യോഹന്നാൻ - അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ ശ്രി. സജിമോൻ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സമാജം ട്രഷറർ ശ്രി. തമ്പി ലൂക്കോസ് സമാജത്തിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് സമാജം പ്രസിഡന്റ് ശ്രി. അലക്സ് മാത്യു വരണാധികാരിയായി ഭരണ സമിതി തിരഞ്ഞെടുപ്പുകൾക്കു നേതൃത്വം നൽകി. ശ്രി. ജസ്റ്റിൻ സ്റ്റീഫൻ യൂണിറ്റ് കൺവീനറായും, സർവശ്രീ ജോയിക്കുട്ടി തോമസ്, അനി ബാബു, ഷംന അൽഅമീൻ, ജിതേഷ് രാജൻ എന്നിവർ ഏരിയ കൺവീനർമാരായും, തോമസ് പണിക്കർ, ലിവിൻ വർഗീസ്, റിനിൽ രാജു, ഷാജി സാമുവേൽ, സജിമോൻ ഓ. അഞ്ജന അനിൽ, മാത്യു യോഹന്നാൻ, സജിമോൻ തോമസ്, സ്റ്റാൻലി യോഹന്നാൻ, ജയകുമാർ ആർ. എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സമാജം ജനറൽ സെക്രട്ടറി, ബിനിൽ ദേവരാജൻ, വനിതാവേദി ചെയർപേഴ്സൺ, രഞ്ജന ബിനിൽ, ആക്ടിങ് സംഘടനാ സെക്രട്ടറി, രാജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതുതായി തിരെഞ്ഞെടുത്ത യൂണിറ്റ് കൺവീനർ ജസ്റ്റിൻ സ്റ്റീഫൻ നന്ദി രേഖപ്പെടുത്തി.

Related News