സ്നേഹസ്പർശം-എന്റെ കണ്മണിക്ക് ആദ്യ സമ്മാനം

  • 24/03/2025



സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതിയായ ഫഹഹീൽ യൂണിറ്റ് നേതൃത്വം കൊടുത്ത സ്നേഹസ്പർശം
രണ്ടാം ഘട്ടം കേരള വിഷനോടൊപ്പം *എന്റെ കണ്മണിക്ക് ആദ്യ സമ്മാനം* എന്ന പേരിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന വളരെ പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബങ്ങളിലെ 50 പിഞ്ചു കുട്ടികൾക്ക് അവർക്ക് അത്യാവശ്യം വേണ്ടുന്ന സാധനസാമഗ്രികൾ അടങ്ങുന്ന ബേബി കിറ്റുകൾ അവരുടെ കൈകളിൽ എത്തിക്കുക എന്ന ബൃഹത് പദ്ധതിയിയുടെ ഭാഗമായി 2025 മാർച്ച്‌ മാസം 14 )0 തീയതി വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ചേർത്തല താലൂക്ക് ആശുപത്രിയിൽ വെച്ച് ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷർലി ഭാർഗവാന്റെയും , കേരള കേബിൾ ടി വി ഓപ്പറേറ്റീവ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് പ്രവീൺ മോഹന്റെയും സാന്നിത്യത്തിൽ സാരഥി കുവൈറ്റിന്റെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനം ആയ SCFE അക്കാദമിയുടെ (Saradhi Centre for Excellence) സഹകരണത്തോടുകൂടിയും പദ്ധതിയുടെ വിതരണോൽഘാടനം നടത്തപ്പെട്ടു. ഇതിൽ SCFE ചെയർമാൻ അഡ്വ. എൻ. എസ് അരവിന്ദാക്ഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സുജ അലോഷ്യസിന് ആദ്യ ബേബികിറ്റ് കൈമാറി ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ് SCFE ഡയറക്ടർ റിട്ട്. കേണൽ എസ് വിജയൻ എന്നിവർ സംബന്ധിച്ചു 100 ൽ പരം അംഗങ്ങൾ ചടങ്ങിന് സാക്ഷിയായി.

Related News