പിപിഎഫ് കുവൈറ്റ് "എലിവേറ്റ് 2025" – കരിയർ ഗൈഡൻസ് ക്ലാസ്സും, റുബിക്സ് ക്യൂബ്, പ്രോജക്ട് മത്സരങ്ങളും സംഘടിപ്പിക്കുന്നു

  • 25/03/2025



കുവൈറ്റ് : പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും, റുബിക്സ്, പ്രോജക്ട് മത്സരങ്ങളും സംഘടിപ്പിക്കുന്നു "എലിവേറ്റ് 2025" എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 മെയ് 16-ന്, വൈകിട്ട് 2 മണി മുതൽ, അബ്ബാസിയയിലെ അസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടക്കും.

വിദഗ്ധർ നേതൃത്വം നൽകുന്ന കരിയർ ഗൈഡൻസ് സെഷൻ, റൂബിക്‌സ് ക്യൂബ് മത്സരം, പ്രോജക്റ്റ് പ്രൊസെൻറേഷൻ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ppfkuwait.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രെജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 97201260, 50731999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News