കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം

  • 25/03/2025



കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ദാറുൽ ഖുർആൻ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് ബ്രാഞ്ച് പ്രസിഡന്റ് സജ്‌ബീർ അലിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മുഖ്യ രക്ഷാധികാരി സിദ്ദിഖ് കൂട്ടുമുഖം ഉത്ഘാടനം ചെയ്തു. ഉസ്താദ് സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകുകയും അഷ്‌റഫ് അൻവരി പട്ടാമ്പി പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.

ബ്രാഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയവരെ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിന് കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കുവൈറ്റ് ഫുഡ് ബാങ്ക് സെക്രട്ടറി ഹനീഫ സി പടന്ന, അഹമ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, ഇഫ്‌കോ പ്രതിനിധി കരീം, ഷിഫാ അൽ ജസീറ പ്രതിനിധി അസിം സൈത് സുലൈമാൻ, കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് സംസം റഷീദ്, കേന്ദ്ര വി.പി മാരായ അബ്ദുൽ കലാം മൗലവി, ലത്തീഫ് എടയൂർ, എ.ടി നൗഫൽ, നിസാം നാലകത്ത്, പിഎം ശരീഫ്, ടി ഫിറോസ്, അഷ്‌റഫ് മാങ്കാവ്, കെ.എച് മുഹമ്മദ് കുഞ്ഞി, കേന്ദ്ര സെക്രട്ടറി സുൽഫിക്കർ എം.പി, മുഹമ്മദലി കടിഞ്ഞിമൂല, ഫർവാനിയ സോണൽ പ്രസിഡന്റ് സലിം പി.പി.പി, സെക്രട്ടറി ജംഷി കൊയിലാണ്ടി, ഇതര ബ്രാഞ്ച് നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഫർവാനിയ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം വഹിച്ചു.

റിസ്‌വാൻ മുഹമ്മദിന്റെ ഖിറാഅത്തോടെ കൂടെ ആരംഭിച്ച സംഗമത്തിൽ റിഹാബ് തൊണ്ടിയിൽ സ്വാഗതവും ശമ്മാസ് മുസ്തഫ നന്ദിയും പറഞ്ഞു.

Related News