കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ കെ ബി ടി 8 മത് ഇഫ്താർ സംഗമംസംഘടിപ്പിച്ചു

  • 26/03/2025



 കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷന്റെ എട്ടാമത് ഇഫ്താർ സംഗമം നടത്തി.മങ്കഫ് നജാത് സ്കൂളിൽ നടത്തപ്പെട്ട സംഗമത്തിൽ പ്രോഗ്രാം കൺവീനർ സിദ്ദീഖ് സ്വാഗതവും സംഘടനാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷതയും വഹിച്ചു. കെബിടി ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ ആമുഖപ്രസംഗവും സമീർ അലി ഏകരൂൽ മുഖ്യ പ്രഭാഷണം നടത്തി.. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സംഗമത്തിൽ കെ കെ എം എ മഗ്‌നറ്റ് അംഗം അനസ്,ഒരുമ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ഗഫൂർ പ്രവാസി ടാക്സി പ്രസിഡന്റ്‌ ബിജിലാൽ കെബിടി ചാരിറ്റി കൺവീനർ ഹിജാസ് എന്നിവർ ആശംസകൾ അറിയിച്ചു.സംഘടന ട്രെഷറർ ജാഫർ നാലകത്ത് നന്ദിയും രേഖപ്പെടുത്തി.

Related News