കുവൈറ്റ് സിറ്റി : ഓഗസ്റ്റ് 1 മുതൽ ഇന്ത്യയുൾപ്പെടെ 15 സിറ്റികളിലേക്കുള്ള വിമാന സർവീസുകൾ പുനരാംഭിക്കുമെന്ന് കുവൈറ്റ് ഐർവേസ് പ്രഖ്യാപിച്ചു. അമ്മാൻ, സരജേവോ, ബഹ്റൈൻ, ബാക്കു, ബെയ്റൂട്ട്, കെയ്റോ, ചെന്നൈ, ദില്ലി, ദോഹ, ദുബായ്, ജനീവ, ഇസ്താംബുൾ, ട്രാബ്സൺ, ബോഡ്രം, കൊച്ചി, ലാഹോർ, ലണ്ടൻ, മുംബൈ, മ്യൂണിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും തുടക്കത്തിൽ സർവീസുകൾ ഉണ്ടാവുക. യാത്ര പുറപ്പെടുന്നവർ അതാത് രാജ്യങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി കോവിഡ് വിമുക്ത സർട്ടിഫിക്കറ്റ് നേടണം. ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ DGCA നേരത്തെ പുറപ്പെടുവിചിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതും പുറപ്പെടുന്നതുമായ യാത്രക്കാർക്ക് റാൻഡം ടെസ്റ്റ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം സിവിൽ ഏവിയേഷൻ ഡെപ്യൂട്ടി ഡയരക്റ്റർ ജനറൽ സാലിഹ് അൽ ഫെദാഗിയാണ് പ്രഖ്യാപിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?