മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ 2025 മാർച്ച്‌ 29 മുതൽ

  • 27/03/2025



കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 29, 30, 31, ഏപ്രിൽ 1 തീയതികളീൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. 

അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പലിൽ വൈകിട്ട്‌ 7 മുതൽ ക്രമീകരിച്ചിരിക്കുന്ന വചന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനും, പത്തനംതിട്ട മാർ ഗ്രീഗോറിയോസ്‌ ശാന്തി നിലയം കൗൺസിലിംഗ്‌ സെന്റർ ഡയറക്ടറും, തുമ്പമൺ ഭദ്രാസനത്തിന്റെ മാനവ ശാക്തികരണ വിഭാഗം ഡയറക്ടറും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ബ്രിൻസ്‌ അലക്സ്‌ മാത്യൂസ്‌ വചനശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകുന്നു.

Related News