ഇന്ത്യൻ ഇസ് ലാഹി സെൻറർ ഈദ് ഗാഹുകൾ

  • 29/03/2025


കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറക് വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അബ്ദുൽ നാസർ മുട്ടിലും സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അൽ അമീൻ സുല്ലമിയും നേതൃത്വം നൽകും. മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ മുർഷിദ് അരീക്കാടും മെഹബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ ശാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. നമസ്കാര സമയം 5.56 നാണ്.
സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹുകളിലേക്ക് വരുന്നവർ വുളു എടുത്ത് മുസല്ലയുമായി വരണമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 9977 6124, 6582 9673, 6640 5706

Related News