ഭാരത് മഹോത്സവം 2K25 പോസ്റ്റർ പ്രകാശനം നടത്തി

  • 04/04/2025



കുവൈറ്റ്‌ : ഇന്ത്യൻ ആർട്സ് ഫെഡെറേഷൻ കുവൈറ്റിന്റെ നേതൃത്തത്തിൽ ഏപ്രിൽ 25 വെള്ളിയാഴ്ച dps തീയേറ്റർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്ന 
ഭാരത് മഹോത്സവ് 2K25 ന്റെ പോസ്റ്റർ മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷെറിൻ മാത്യു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ശ്രീ . പ്രേമൻ ഇല്ലത്തു കൺവീനർ കണ്ണൻ ശിവന് കൈ മാറി പ്രകാശനം നിർവഹിച്ചു .
ഐ എ എഫ് ന്റെ 5-ാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മെഗാ പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സ്റ്റാർ വോയ്‌സ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും ,പ്രശസ്ത സിനിമ താരം സാധിക വേണുഗോപാൽ ,പിന്നണി ഗായിക ആൻ ആമി ,ഗായകൻ പ്രഷോഭ്‌ രാമചന്ദ്രനും നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും എന്നു ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ യോഗത്തിൽ അറിയിച്ചു ,അരവിന്ദ്കൃഷ്ണൻ,ഹരീന്ദ്രൻ ,പ്രിയ ,പ്രതീഷ്‌ ,ശ്രുതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .കൾച്ചറൽ സെക്രട്ടറി നിർമലദേവി നന്ദി പറഞ്ഞു .

Related News