കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 751 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 61185 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 601 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 429 സ്വദേശികൾക്കും322 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അൽ അഹ്മദി ഹെൽത്ത് സോണിൽ 253 കേസുകളും അൽ ജഹ്‌റ ഹെൽത്ത് സോണിൽ 177 കേസുകളും അൽ ഫർവാനിയ ഹെൽത്ത് സോണിൽ 155 കേസുകളും ഹവാലി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 97 കേസുകളും ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 69 കേസുകളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?