വീമാനയാത്രക്കാർക്കുള്ള പി സി ആർ ടെസ്റ്റിന് 40 ദിനാർ.

  • 22/07/2020

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് 1 മുതൽ കുവൈറ്റ് വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ , കുവൈറ്റിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി 40 ദിനാർ നിരക്കിൽ പിസിആർ പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ആദ്യത്തെ സ്വകാര്യ ക്ലിനിക്കിന് അംഗീകാരം നൽകി. ആവശ്യമായ എല്ലാവിധ പരിശോധനകളും സാങ്കേതിക മികവും വിദഗ്ദ്ധ സമിതികൾ പരിശോധിച്ചശേഷമാണ് ക്ലിനിക്കിന് പരിശോധനയ്ക്കുള്ള അംഗീകാരം ലഭിച്ചതെന്ന് ദേശീയ മെഡിക്കൽ സർവീസസ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ പറഞ്ഞു.

അംഗീകൃത സ്വകാര്യ ലബോറട്ടറികളിൽ നടത്തുന്ന പരിശോധനകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ഇലക്ട്രോണിക് ലിങ്കുചെയ്യും, അംഗീകൃത ലൈസൻസുള്ള ലബോറട്ടറിക്ക് എല്ലാ സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിൽ നിന്നും വിദഗ്ധർ ശേഖരിക്കുന്ന സാമ്പിളുകൾ സ്വീകരിക്കാൻ കഴിയും.

സേവനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും നിലനിർത്തുന്നതിനും നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തുന്നതിനുമായി 40 കുവൈറ്റി ദിനാർ നിശ്ചിത ഫീസ് മന്ത്രാലയം അംഗീകരിച്ചു. പി സി ആർ ടെസ്റ്റുകളുടെ അംഗീകാരത്തിനായി നിരവധി സ്വകാര്യ ക്ലിനിക്കുകൾ അപേക്ഷ നൽകിയിട്ടുണ്ടെന്നും അവ മന്ത്രാലയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ. ഫാത്തിമ അൽ-നജ്ജാർ വ്യക്തമാക്കി. പി.സി.ആർ. പരിശോധന സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ യാത്രക്ക്‌ മുൻപ് പി.സി ആർ. പരിശോധന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്നാണു കുവൈത്ത്‌ വ്യോമയാന അധികൃതർ
യാത്രക്കാർക്കായി പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നത്.

Related News