കേബിൾ റീലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3,591കുപ്പി വിദേശമദ്യം പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 09/05/2025



കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് എത്തിയ 20 അടി വലിപ്പമുള്ള കണ്ടെയ്‌നറിനുള്ളിൽ വലിയ അളവിൽ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തടഞ്ഞു. ജനറൽ ഫയർ ഫോഴ്സുമായി സഹകരിച്ചായിരുന്നു ഈ നടപടി. സ്റ്റീൽ കേബിൾ റീലുകൾ എന്ന് രേഖപ്പെടുത്തിയിരുന്ന കണ്ടെയ്‌നറിലെ വസ്തുക്കളെക്കുറിച്ച് അധികൃതർക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധന ആരംഭിക്കുകയും ജനറൽ ഫയർ ഫോഴ്സിലെ ഒരു വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ റീലുകൾ ശ്രദ്ധാപൂർവ്വം അഴിച്ചുമാറ്റുകയും ചെയ്തു. വിദഗ്ധമായി ഒളിപ്പിച്ച 3,591 കുപ്പി വിദേശമദ്യമാണ് തിരച്ചിലിൽ കണ്ടെത്തിയത്. തുടർന്ന്, മറ്റ് കള്ളക്കടത്ത് വസ്തുക്കളോ നിരോധിത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെയ്‌നർ പൂർണ്ണമായി പരിശോധിച്ചു.

Related News