ഉപേക്ഷിക്കപ്പെട്ട കാറുകള്‍ വിമാനത്താവളം പാർക്കിംഗ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു

  • 23/07/2020

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിച്ച നിരവധി വാഹനങ്ങൾ ഇന്ന് നീക്കം ചെയ്തു. മാസങ്ങളായി ഉടമകള്‍ വരാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിന്നും മാറ്റിയത്. ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് വാഹനങ്ങള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഉടമസ്ഥരില്ലാത്ത നിരവധി കാറുകളാണ് ഷോര്‍ട്ട് ടേം പാര്‍ക്കിംഗിലും ലോംഗ് ടേം പാര്‍ക്കിംഗിലും കെട്ടിക്കിടക്കുന്നത്. കുവൈത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള സഞ്ചാരികള്‍ക്ക് സന്തോഷപ്രദവും സുരക്ഷിതവുമായ് യാത്ര ഒരുക്കുക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു.

Related News