കോവിഡ് -19 സ്ഥിരീകരിച്ചു; ഫർവാനിയ ഗവർണറേറ്റ് റെസിഡൻസ് അഡ്മിനിസ്ട്രേഷൻ കെട്ടിടം ഒഴിപ്പിച്ചു

  • 23/07/2020

കുവൈത്ത് സിറ്റി: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫർവാനിയ ഗവർണറേറ്റ് റെസിഡൻസ് അഡ്മിനിസ്ട്രേഷൻ കെട്ടിടം ഒഴിപ്പിച്ചു. അണുവിമുക്തമാക്കുന്നതിനായി അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് അടുത്ത ഞായറാഴ്ച വരെ അടച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കെട്ടിടം അടച്ചതെന്നും ഓണ്‍ലൈന്‍ വഴി ഞായറാഴ്ച ബുക്ക് ചെയ്ത എല്ലാ നിയമനങ്ങളും അടുത്ത ചൊവ്വാഴ്ച വരെ നീട്ടിയതായതായും അധികൃതര്‍ അറിയിച്ചു.

Related News