അമേരിക്കയില്‍ സൈനികര്‍ക്കായുള്ള ഓര്‍മ ദിനത്തില്‍ പാര്‍ക്കില്‍ ഒന്നിച്ച്‌ കൂടിയവര്‍ക്ക് നേരെ വെടിവയ്പ്, 2 മരണം

  • 27/05/2025

അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ പാർക്കില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. 9 പേർക്ക് അക്രമിയുടെ വെടിവയ്പില്‍ പരിക്കേറ്റതായാണ് പൊലീസ് വിശദമാക്കുന്നത്, ഫിലാഡെല്‍ഫിയയിലെ ഫെയർമൌണ്ട് പാർക്കില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്.

ഒരു യുവാവും യുവതിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. സൈനിക സേവനത്തിനിടെ മരണമടഞ്ഞ സൈനികർക്ക് ആദരമർപ്പിക്കാനുള്ള അനുസ്മരണ ദിനത്തിലാണ് വെടിവയ്പ് നടന്നിട്ടുള്ളത്. നിരവധിയാളുകള്‍ പാർക്കിലുണ്ടായിരുന്ന സമയത്താണ് വെടിവയ്പ് നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് അനുസ്മരണ ദിനമായി സാധാരണ ആചരിക്കുന്നത്. അന്ന് അമേരിക്കയില്‍ പൊതു അവധി ദിവസമാണ്.

Related News