കെ.കെഎം.എ ഫർവാനിയ സോണൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

  • 14/06/2025



കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അബ്ദുൽ കലാം മൗലവിയുടെ പ്രാർത്ഥനയോടെ സോണൽ പ്രസിഡന്റ് സലിം പി.പി.പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ ഉത്ഘാടനം ചെയ്തു. ഹൃസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ സംഘടന പി.എം.ടി അംഗം മുഹമ്മദലി അലി മാത്റ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു.

കേന്ദ്ര നേതാക്കളായ എ.പി അബ്ദുൽ സലാം, ഇക്ബാൽ ബി.എം, സംസം റഷീദ്, കെ.എച് മുഹമ്മദ് കുഞ്ഞി, സോണൽ അഡ്മിൻ സെക്രട്ടറി അബൂബക്കർ സിദ്ദിഖ്, വിവിധ ബ്രാഞ്ച് ഭാരവാഹികളായ സ്ജബീർ അലി, മുക്താർ, റിയാസ്, മജീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സോണലിന്റെ കീഴിൽ വരുന്ന അഞ്ച് ബ്രാഞ്ചുകളിലെ പ്രധാന പ്രവർത്തകരും കേന്ദ്ര ഭാരവാഹികളും പങ്കെടുത്ത പരിപാടിക്ക് മഹ്മൂദ് പെരുമ്പ, ഉസ്മാൻ മഠത്തിൽ, സി.എ മുഹമ്മദ്,ഗഫൂർ പി.പി, നാസ്സർ എൻ.പി എന്നിവർ നേതൃത്വം നൽകി. സോണൽ ജനറൽ സെക്രട്ടറി ജെംഷി കൊയിലാണ്ടി സ്വാഗതവും ട്രെഷറർ എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

Related News