കെ.ജെ.പി.എസ് കുവൈത്ത് സാൽമിയ യൂണിറ്റ് 2025–26: പുതിയ കൺവീനറിനെയും എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

  • 15/06/2025


കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്) സാൽമിയ യൂണിറ്റിന്റെ 2025–26 വർഷത്തേക്കുള്ള പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 7.30ന് സാൽമിയയിലെ സൃഷ്ടി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

യോഗത്തിൽ സാൽമിയ യൂണിറ്റ് കൺവീനർ അജയ് നായർ അധ്യക്ഷനായിരുന്നു. കെ.ജെ.പി.എസ് പ്രസിഡൻറ് ബിനിൽ ദേവരാജൻ, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ,രാജു വർഗീസ്, ഷാജി സാമുവൽ, ബൈജു മിഥുനം, നൈസാം റാവുത്തർ, മുകേഷ് നന്ദനം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുതിയ സാൽമിയ യൂണിറ്റ് കൺവീനർ ആര്യ ബിജി മോൾ. ജോയിന്റ് കൺവീനർമാർ റിയാസ് അബ്ദുൽ വാഹിദ്, ഗോപകുമാർ ജി (ജിത്ത്). യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംനാദ് കമാൽ, ലിജുമോൻ കുഞ്ഞുമോൻ, ഷിബു മോൻ ഐസക്ക് , സുമലത, എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ കൺവീനറായി തെരഞ്ഞെടുത്ത ആര്യ ബിജി മോൾ നന്ദി അറിയിച്ചു.

യൂണിറ്റിന്റെ നവീകരണത്തിലേക്കുള്ള പ്രതീക്ഷകളും സംഘാടകത്വത്തിനുള്ള സമർപ്പണവും കേന്ദ്ര കമ്മറ്റി ഭാരവാഹികൾ പ്രസ്താവിച്ചു.

Related News