എല്ലാ വീമാനയാത്രക്കാർക്കും പി സി ആർ ടെസ്റ്റ് നിർബന്ധമല്ല DGCA.

  • 24/07/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്ന് യാത്രചെയ്യുന്ന എല്ലാ വീമാനയാത്രക്കാർക്കും പി സി ആർ ടെസ്റ്റ് നിർബന്ധമല്ലന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. PCR സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിമാനത്താവളങ്ങൾക്ക് മാത്രമേ കുവൈറ്റിൽ നിന്നും പിസിആർ സർട്ടിഫിക്കറ്റ് നേടേണ്ടതുള്ളൂ എന്നും എല്ലാ യാത്രക്കാർക്കും ഇത് നിർബന്ധമല്ലെന്നും DGCA . ടിക്കറ്റ് എടുക്കന്നതിനുമുൻപ് യാത്രക്കാർ എയർലൈൻ അല്ലെങ്കിൽ ട്രാവൽ ഏജൻസിയിൽ നിന്ന് യാത്രപോകേണ്ട എയർപോർട്ടിന്റെ കോവിഡ് പ്രോട്ടോക്കോൾ നടപടിക്രമങ്ങൾ മനസിലാക്കണമെന്നും, ഓരോ രാജ്യത്തെ എയർപോർട്ടുകളിലും വ്യത്യസ്ത നടപടിക്രമങ്ങളാണെന്നും DGCA വ്യക്തമാക്കി. കുവൈറ്റ് എയർപോർട്ട് വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടെസ്റ്റുകൾക്കായി എല്ലാ അംഗീകൃത ലബോറട്ടറികളെയും സ്വാഗതം ചെയ്യുന്നതായി DGCA.
കോവിഡ് 19 പിസിആർ പരിശോധന നടത്താൻ ലബോറട്ടറികളുടെ അക്രഡിറ്റേഷനും ലൈസൻസിംഗും ടെസ്റ്റിംഗ്
ചാർജും ആരോഗ്യ മന്ത്രാലയമാണെന്ന് നിര്ണയിക്കേണ്ടതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

Related News