ഭാരതത്തിന്റെ അടിസ്ഥാനം സനാതന ധര്‍മമെന്ന് ഗവര്‍ണര്‍; ആചാര്യരത്‌നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്ബൂതിരിപ്പാടിന് സമ്മാനിച്ചു

  • 14/07/2025

തെക്കേമഠം ആചാര്യരത്‌നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്ബൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ സമ്മാനിച്ചു. സനാതനധര്‍മമാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ തെക്കേമഠം മാനേജര്‍ വടക്കു മ്ബാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

നടുവില്‍മഠം ഇളമുറ സ്വാമി യാര്‍ പാര്‍ഥസാരഥി ഭാരതി , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, കൗണ്‍ സിലര്‍ പൂര്‍ണിമ സുരേഷ്, നടുവം ഹരിനമ്ബൂതിരി, മോഹന്‍വെങ്കിടകൃഷ്ണന്‍, കുന്നം വിജയന്‍, വടക്കുമ്ബാട് പശുപതി നമ്ബൂതിരി എന്നിവര്‍ പ്രസംഗിച്ചു. ചാതുര്‍മാസ്യ വ്രതമനുഷ്ഠിക്കുന്ന മൂപ്പില്‍ സ്വാമിയാര്‍ വാസു ദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. സ്വാമിയാര്‍ ഉപഹാരം നല്‍കി.

Related News