കിഴക്കൻ ബംഗളൂരുവില്‍ ഗുണ്ടാ തലവൻ ശിവകുമാർ എന്ന ബിക്ലു ശിവുവിനെ(40) അക്രമി സംഘം വെട്ടിക്കൊന്നു. സംഭവത്തില്‍ ബിജെപി എംഎല്‍എ മുൻ മന്ത്രി ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതിനഗറിലെ മീനി അവന്യൂ റോഡിലുള്ള വീടിനടുത്ത് വടിവാളുകളുമായി എത്തിയ നാല് പേർ ഹലസുരു നിവാസിയായ ശിവുവിനെ മാരകമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ആക്രമണത്തിന് ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ബൈക്കുകളില്‍ രക്ഷപ്പെട്ടു.
ശിവുവിന്‍റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയെ കൂടാതെ ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരെ കേസില്‍ പ്രതികളാക്കി പൊലീസ് കേസെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി എംഎല്‍എയുടെ പ്രോത്സാഹനമാണ് അക്രമികള്‍ക്ക് കാരണമെന്നും പരാതിക്കാരി ആരോപിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. ശിവകുമാറിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും 11 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2006 മുതല്‍ തന്നെ ഇയാളുടെ പേരില്‍ കുറ്റപത്രം തുറന്നിട്ടുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു. ഭാരതിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ശിവയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ബസവരാജ് എംഎല്‍എ പറഞ്ഞു. "എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്ബ് പൊലീസ് എന്നില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ സ്വീകരിച്ചോ? എനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പെട്ടെന്ന്, പൊലീസ് എനിക്കെതിരെ കേസെടുത്തു. ആരെങ്കിലും പരാതി നല്‍കുകയും പരിശോധന കൂടാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുമോ?"-ബുധനാഴ്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?