ചര്‍ച്ചയില്‍ തീരുമാനം: വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും

  • 16/07/2025

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നുതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയായിരുന്നു. രണ്ടുപേരുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുവരണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം.

അടുത്ത ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കും. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍ വിപഞ്ചികയുടെ കുടുംബവും ഭര്‍ത്താവ് നിതീഷുമായാണ് ചര്‍ച്ച നടത്തിയത്. ഇനിയും കുഞ്ഞിന്റെ സംസ്‌കാരം വൈകിപ്പിക്കരുത് എന്ന തീരുമാനത്തിന് വിപഞ്ചികയുടെ കുടുംബം അനുവധിക്കുകയായിരുന്നു.

Related News