കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങുന്നു.

  • 10/04/2021

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിനെ (ടി2) രൂപകൽപ്പനയിലും ഊർജ ഉപയോഗത്തിലും പരിസ്ഥിതി സൗഹൃദ കെട്ടിടമാക്കി, ഗോൾഡ് റാങ്കിംഗിൽ ഉൾപ്പെടുത്താനൊരുങ്ങി കുവൈത്ത്. പബ്ലിക് ലേബർ വകുപ്പ് മന്ത്രിയും സംസ്ഥാന വാർത്താവിനിമയ  വിവര സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. റാണ അൽ ഫാരിസാണ് ഇക്കാര്യം അറിയിച്ചത്. 

സുസ്ഥിരത, ഊർജ ഉപയോഗം, സോളാർ പാനലുകളുടെ ഉപയോഗം, വിവിധ വസ്തുക്കളുടെ പുനരുപയോഗം, കെട്ടിടത്തിന്റെ ഉള്ളിലെ പരിസ്ഥിതിയുടെ ഗുണനിലവാരം എന്നിവയും റാങ്കിങ്ങിന്റെ മാനദണ്ഡങ്ങളാണെന്നും മന്ത്രി പറഞ്ഞു. 

183000 സ്ക്വയർ മീറ്ററിൽ പ്രതിവർഷം 25  മില്ല്യൺ യാത്രികരെ സ്വീകരിക്കാനാകുന്ന തരത്തിലാണ് ടെർമിനൽ  2 പണികഴിപ്പിച്ചിരിക്കുന്നത്. 51 വിമാനങ്ങൾക്കായി 30 ഗേറ്റുകളും വിഐപി ഏരിയയും 120000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പാർക്കിംഗ് സ്ഥലവും ടി2ൽ ഒരുക്കിയിട്ടുണ്ട്.

Related News