ഓഗസ്റ്റ് ഒന്നുമുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ട് വരാം, ‘ട്രാന്‍സിറ്റ്’ രാജ്യങ്ങളില്‍ 14 ദിവസം കഴിയേണ്ടതില്ല.

  • 22/06/2021

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്നുമുതൽ പ്രവാസികൾക്ക്  കുവൈത്തിലേക്ക് നേരിട്ട് വരാം, ‘ട്രാന്‍സിറ്റ്’ രാജ്യങ്ങളില്‍ 14 ദിവസം കഴിയേണ്ടതില്ല. കുവൈറ്റ്  അംഗീകൃത വാക്സിനേഷൻ സ്വീകരിച്ച  പ്രവാസികൾക്ക് ഫ്ലൈറ്റ് കയറുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ നെഗറ്റീവ് പിസിആർ പരിശോധന ഫലവുമായി കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കുവൈത്തിലെത്തിയശേഷം  ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ കാലയളവിലും കോവിഡ്  പരിശോധനാഫലം നെഗറ്റീവാണെങ്കില്‍, ക്വാറന്റൈന്‍ അവസാനിപ്പിക്കാം. വേനൽക്കാല അവധിക്കാലത്ത് കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നവരെക്കുറിച്ചും, വാക്സിനേഷൻ ഇല്ലാതെ അവർ രാജ്യത്ത് പ്രവേശിക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ച്  മന്ത്രിസഭ ഉടന്‍ തീരുമാനം പുറപ്പെടുവിച്ചേക്കും. 

Related News