അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി സൗദി

  • 28/12/2020

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള  വിലക്ക്  ഒരാഴ്ചത്തേക്ക് നീട്ടിയതായി   സൗദി വ്യോമയാന വകുപ്പ്  അറിയിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ച  പശ്ചാത്തലത്തിൽ സൗദി ഭരണകൂടം കഴിഞ്ഞ ആഴ്ച മുതൽ എല്ലാ അതിർത്തികളും അടച്ചിരുന്നു. ഇതാണ് ഇപ്പോൾ ഒരാഴ്ച കൂടി നീട്ടുമെന്ന് അധികൃതർ അറിയിച്ചത്. മുൻകരുതലിന്റെ  ഭാഗമായി വ്യോമയാന, കര,  കടൽഎന്നീ എല്ലാ അതിർത്തികളും അടച്ചിട്ടുണ്ട്.
അതേസമയം, നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഏതാനം പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് സൗദി വ്യോമയാന വകുപ്പ് (GACA) വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെത്തുന്ന വിമാനങ്ങൾക്ക് രാജ്യത്തേക്ക് പ്രത്യേക പ്രവേശനാനുമതി നൽകുന്നതാണ്. ഇതിനു പുറമെ രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് സൗദിയിൽ നിന്ന് തിരികെ മടങ്ങുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക്  സൗദിയിലേക്ക് പ്രവേശിക്കാൻ ഡിസംബർ 27 മുതൽ അനുമതി നൽകുന്നതാണെന്ന് GACA അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമായ നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് മാത്രമേ രാജ്യത്തേക്ക് അടിയന്തരഘട്ടങ്ങളിൽ പ്രവേശനം അനുവദിക്കൂ.

Related News