ഷാർജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകള്‍ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ ഉള്‍പ്പെടെയുള്ളവർ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയൻ (33), മകള്‍ വൈഭവി എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം.
വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ഇന്ത്യൻ കോണ്‍സുലേറ്റിലും ഷാർജ പൊലീസിലും പരാതി നല്‍കിയിരുന്നു. വർഷങ്ങളായി വിപഞ്ചിക ഭർത്താവില്‍ നിന്ന് പീഡനം നേരിട്ടിരുന്നു. വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?