കുവൈറ്റിൽ കഞ്ചാവും മാരക ആയുധങ്ങളുമായി പെൺകുട്ടികളും യുവാക്കളും പിടിയിൽ

  • 21/11/2020

കുവൈറ്റ് സിറ്റി;  ഹവല്ലി ​ഗവർണറേറ്റിൽ നിന്നും മയക്കുമരുന്നും, മാരക ആയുധങ്ങളുമായി രണ്ട് പെൺകുട്ടികളും, യുവാക്കളും അറസ്റ്റിൽ. ഹവല്ലി ​ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് രണ്ട് വാഹനങ്ങളിൽ നിന്നായി മയക്കുമരുന്നും, മാരക ആയുധങ്ങളും പിടിച്ചെടുത്തത്. സംശയാസ്പദമായ സാ​ഹചര്യത്തിൽ കണ്ട വാഹനങ്ങൾ പരിശോധിച്ചതിലാണ് പിസ്റ്റൽ അടക്കം 4 മാരക ആയുധങ്ങളും, കഞ്ചാവും, സൈക്കോട്രോപിക് മയക്കുമരുന്നും കണ്ടെത്തിയത്. സ്വദേശികളായ രണ്ട് പെൺകുട്ടികളും,  രണ്ട് ചെറുപ്പക്കാരും, ഒരു പൊലീസ് ഓഫീസറും അറസ്റ്റിലായ സംഘത്തിൽ  പെടുന്നു. ഇവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും, ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

Related News