BREAKING NEWS - കുവൈത്തിലും അതിവേഗ കോവിഡ് .

  • 19/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിലും അതിവേഗ കോവിഡ്,  ബ്രിട്ടനിൽ നിന്ന് വന്ന രണ്ട് സ്വദേശി വനിതകൾക്ക് കൊറോണ വൈറസ് വേരിയന്റ് (Covid 20) ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ നിന്ന് വിമാനത്തിൽ കയറുന്നതിനുമുമ്പ് രണ്ടുപേരും പിസിആർ പരിശോധന നടത്തിയെങ്കിലും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ  മറ്റൊരു പിസിആർ പരിശോധനയിൽ  ഈ വകഭേദം ബാധിച്ചിട്ടുണ്ടെന്ന് MoH വക്താവ് ഡോ. അബ്ദുല്ല അൽ സനദ് സ്ഥിരീകരിച്ചു.  

ഇരുവരെയും ക്വാറന്റൈനിൽ നിർത്തിയതായും ജനിതക പരിശോധനയ്ക്ക് വിധേയരായതായും സനദ്  പറഞ്ഞു. മാസ്ക്  ധരിക്കുക, കൈ വൃത്തിയാക്കുക, ശാരീരിക അകലം പാലിക്കുക, പ്രതിരോധശേഷി കുറവുള്ളവർ  ആളുകളിൽ നിന്ന് അകന്നുനിൽക്കുക തുടങ്ങിയ ആരോഗ്യമുൻകരുതലുകൾ എല്ലാവരും  പാലിക്കണമെന്ന് അൽ സനദ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു , കോവിഡ് -19 വാക്സിനേഷനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

Related News