വിദ്യാര്‍ഥിയുടെ ദാരുണാന്ത്യം; സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച കെഎസ്‍യു പഠിപ്പുമുടക്കും

  • 17/07/2025

എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സർക്കാർ നല്‍കുന്നില്ല എന്നതിന്‍റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍. കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിർമിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Related News