കൊലപാതകക്കേസ് പ്രതിയെ ആശുപത്രിയില്‍ വെടിവെച്ച്‌ കൊന്നു; ആക്രമണം പരോളിലിറങ്ങിയപ്പോള്‍

  • 17/07/2025

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയയാളെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ബിഹാറിലെ പട്‌നയിലാണ് സംഭവം. ബക്‌സര്‍ സ്വദേശിസായ ചന്ദന്‍ എന്നയാളാണ് വെടിയേറ്റ് മരിച്ചത്.

വെടിയേല്‍ക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആയുധധാരികളായ അഞ്ച് പേര്‍ ആശുപത്രിയുടെ ഐസിയുവില്‍ കയറി ചന്ദനെ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ബ്യൂര്‍ ജയിലിലായിരുന്നു ചന്ദന്‍. പരോളിലിറങ്ങിയ ഇയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2005 ന് മുമ്ബ് ആര്‍ജെഡിയുടെ ഭരണകാലത്ത് ബിഹാറില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നോയെന്ന് പാര്‍ട്ടി നേതാവ് തേജസ്വി യാദവ് എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്ന് ലോക്‌സഭാ എംപി രാജേഷ് രഞ്ജന്‍ അഭിപ്രായപ്പെട്ടു.

Related News