മോദി വീണ്ടും വിദേശത്തേക്ക്; ജൂലൈ 23ന് യാത്ര തിരിക്കും; യുകെ, മാല ദ്വീപ് സന്ദര്‍ശിക്കും

  • 20/07/2025

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 23 മുതല്‍ 26വരെ യുകെയും മാല ദ്വീപും സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദര്‍ശനമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് മാല ദ്വീപ് സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യ- യുകെ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളില്‍ ഇരുപ്രധാനമന്ത്രിമാരും നിര്‍ണായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനവേളയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെയും മോദി സന്ദര്‍ശിക്കും. വ്യാപാരം, സമ്ബദ്വ്യവസ്ഥ, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

Related News