എഡിഎം നവീന്‍ ബാബുവിന്റെ മരണം; കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

  • 23/07/2025

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. പൊലീസ് സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച്‌ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസിലെ ഏക പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും കോടതിയില്‍ ഹാജരായിരുന്നു. കേസ് 23ന് വീണ്ടും പരിഗണിക്കും

പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ കഴിഞ്ഞ ആഴ്ച അഡീഷനല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയെത്തി പിപി ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്.

Related News